‘ആദരം-2023' സംഘടിപ്പിച്ചു
1377211
Sunday, December 10, 2023 1:58 AM IST
തൊണ്ടിയിൽ: തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ ആദരം-2023 സംഘടിപ്പിച്ചു. ഉദ്ഘാടനവും ജേതാക്കൾക്കുള്ള ട്രോഫി വിതരണവും കാഷ് അവാർഡ് വിതരണവും സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. അത്ലറ്റിക്സ്, അമ്പെയ്ത്ത്, വോളിബോൾ, ഹാൻഡ്ബോൾ, കബഡി തുടങ്ങിയ കായിക ഇനങ്ങളിൽ മികവ് തെളിച്ച കായികതാരങ്ങളെ ആദരിച്ചു.
പിടിഎ പ്രസിഡന്റ് വിനോദ് നടുവത്താനിയിൽ അധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ ട്രിപ്പിൾ മെഡൽ ജേതാവ് രഞ്ജിത് മാക്കുറ്റി, ഇന്റർ നാഷണൽ വോളിബോൾ താരം നിക്കോളാസ് ചാക്കോ തോമസ്, ദേശീയ ഗെയിംസ് അമ്പെയ്ത്ത് മെഡൽ ജേതാവ് ദശരഥ് രാജഗോപാൽ, ദേശീയ വോളിബോൾ താരങ്ങളായ കെ.എസ്. സോളമൻ, ജെസ്വിൻ മാത്യു, അഭിഷേക് ബിജു ജോസഫ്, ദേശീയ കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ശിവനന്ദ കാക്കര, കബഡി സംസ്ഥാന മെഡൽ ജേതാക്കളായ ആനിയ ജോസഫ്, നിൽമിയ വിനോദ്, റിസ ഫാത്തിമ, സംസ്ഥാന ഹാൻഡ്ബോൾ മെഡൽ ജേതാക്കളായ മാനസി മനോജ്, റന ഫാത്തിമ, സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മുഹമ്മദ് ബുജ്യർ, സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ മുഹമ്മദ് സാഹിദ്, മൾട്ടി ടാലന്റ് വേൾഡ് റിക്കോർഡ് സ്വന്തമാക്കിയ ഹന്ന റോസ് റിജോ എന്നിവരെയാണ് ആദരിച്ചത്.
വാർഡ് മെംബർമാരായ രാജു ജോസഫ്, ബാബു കോഴിക്കാടൻ, മദർ പിടിഎ പ്രസിഡന്റ് ഗ്ലോറി റോബിൻ, ആർച്ചറി അസോസിയേഷൻ സെക്രട്ടറി തങ്കച്ചൻ കോക്കാട്ട്, സ്റ്റാഫ് സെക്രട്ടറി നീനു ജോസഫ് എന്നിവർ പ്രസംഗിച്ചു.