വിചാരണ സദസ് സംഘടിപ്പിച്ചു
1377210
Sunday, December 10, 2023 1:58 AM IST
കൂത്തുപറമ്പ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലറിഞ്ഞവരെ ന്യായീകരിച്ചവരാണ് ഇന്ന് കരിങ്കൊടി കാണിച്ചവരെ തല്ലിച്ചതയ്ക്കുന്നതെന്ന് കെ. മുരളീധരൻ എംപി.
തമ്പ്രാനും സേവകരും ജനങ്ങളെ സേവിക്കാനല്ല കേരളത്തിലുടനീളം ജനകീയ സദസ് നടത്തുന്നതെന്നും മുരളീധരൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ധൂർത്തിനെതിരേ യുഡിഎഫ് കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ സംഘടിപ്പിച്ച വിചാരണ സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ചെയർമാൻ പി.പി.എ. സലാം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിൽ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി, വി. നാസർ, യുഡിഎഫ് കൺവീനർ വി. സുരേന്ദ്രൻ, ഡിസിസി സെക്രട്ടറി കെ.പി. സാജു, പി.കെ. ഷാഹുൽ ഹമീദ്, കാട്ടൂർ മുഹമ്മദ്, പി.കെ. സതീശൻ, സന്തോഷ് കണ്ണംവള്ളി, എൻ.എ. റഫീഖ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. ഹാശിം, സി.കെ. സഹജൻ എന്നിവർ പ്രസംഗിച്ചു.