ആശ്രയ പദ്ധതി: ഒരു കോടി വിതരണം ചെയ്തു
1377209
Sunday, December 10, 2023 1:58 AM IST
കണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംബക്ഷേമ പദ്ധതിയായ ആശ്രയ പദ്ധതിയിൽ നിന്ന് മരണപ്പെട്ട 10 മെംബർമാരുടെ ആശ്രിതർക്കുള്ള ഒരു കോടി രൂപയുടെ ആനുകൂല്യ വിതരണവും ജില്ലാ കൗൺസിൽ യോഗവും കണ്ണൂർ അമാനി ഓഡിറ്റോറിയത്തിൽ നടന്നു.
ആശ്രയ ആനുകൂല്യ വിതരണ സമ്മേളനം കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. സഹായ വിതരണവും അദ്ദേഹം നിർവഹിച്ചു.
ജില്ലാ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ദേവസ്യമേച്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് ശരീഫ് മുഖ്യപ്രഭാഷണം നടത്തി. പുനത്തിൽ ബാഷിത്, കെ.കെ. രാമചന്ദ്രൻ, പി.വി. അബ്ദുള്ള, കെ.എം. ഹരിദാസ്, സി.സി. വർഗീസ്, ജോർജ് തോണിക്കൻ, സി.കെ. രാജൻ, രാജൻ തിയറേത്ത്, എം.പി. തിലകൻ, എ. സുധാകരൻ, എൻ.വി. കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.