എംഡിഎംഎയുമായി ഒരാൾ പിടിയിൽ
1377207
Sunday, December 10, 2023 1:58 AM IST
കണ്ണൂർ: ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ പാപ്പിനിശേരി, കല്ല്യാശേരി ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിനിടെ പുഞ്ചിരി മുക്കിൽ നിന്നും 3.977 ഗ്രാം എംഡിഎംഎയുമായി പാപ്പിനിശേരി പുതിയാണ്ടി വീട്ടിൽ പി. ഷാനവാസ് പിടിയിലായി.
ഇയാൾക്കെതിരെ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. കഞ്ചാവും , ബ്രൗൺ ഷുഗറുമായി നിരവധി തവണ ഷാനവാസ് എക്സൈസിന്റെ പിടിയിലായിട്ടുണ്ട് , പാപ്പിനിശേരി , ധർമശാല തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർഥികൾക്കും , യുവാക്കൾക്കും മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്ന അറിവിനെ തുടർന്ന് എക്സൈസ് പ്രവർത്തനം നീരീക്ഷിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.