കോൺഗ്രസ് പ്രവർത്തകർ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടത് പിണറായി ഭരണത്തിൽ: കെ. സുധാകരൻ
1377205
Sunday, December 10, 2023 1:57 AM IST
കണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്രയധികം വേട്ടയാടപ്പെട്ട കാലഘട്ടം മുമ്പുണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ പ്രവര്‍ത്തകര്‍ നിരന്തരം സമരം നടത്തിയതിനെ തുടർന്ന് പോലീസ് അവരെ തല്ലിച്ചതയ്ക്കുകയായിരുന്നു. എല്ലാത്തിനും കേസും ഭീമമായ പിഴയും ചുമത്തി പ്രവർത്തകരേ ദ്രോഹിക്കുകയാണെന്ന് അദ്ദേ ഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഡിസിസി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രവര്‍ത്തകര്‍ക്കെല്ലാം അവരുടമേല്‍ ചുമത്തപ്പെട്ട പിഴ വലിയ ബാധ്യതയുണ്ടാക്കുകയാണ്. ഇത്തരം ബാധ്യത കെപിസിസി എറ്റെടുക്കും. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പി ക്കുമെന്ന് പിണറായി സര്‍ക്കാര്‍ കരുതേണ്ട. നിയമ സഹായം ലഭ്യമാക്കുന്നതിനായി പ്രത്യേക ലീഗൽ സെൽ രൂപീകരിക്കും. ഓരോ കോടതിയിലും അഞ്ചുപേരടങ്ങിയ അഭിഭാഷക സംഘത്തെ നിയോഗി ക്കാനാണ് ആലോചിക്കുന്നത്. കേരളത്തിലെ ജനദ്രോഹ ഭരണത്തിനെതിരേ തിളയ്ക്കുന്ന യുവരക്തം ഇനിയും ആഞ്ഞടിക്കണം.
കോൺഗ്രസിന് പുതുശക്തി പകരാൻ യൂത്ത് കോൺഗ്രസിന് സാധിക്കണമെന്നും സുധാകരൻ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം നമുക്ക് അനുകൂലമാണ്. യുവത ആ സാഹചര്യത്തെ പ്രയോജന പ്പെടുത്തണമെന്നും സുധാകരന് ചൂണ്ടിക്കാട്ടി.
കെഎസ്യു പഴയ പ്രതാപത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. വര്‍ഷങ്ങളായി എസ്എഫ്ഐ കുത്തകയാക്കിയ പല കോളജുകളിലും നാം നീലപ്പതാക പാറിച്ചുകഴിഞ്ഞു. കെഎസ് യുവിനെ പോലെതിളച്ചുമറിയുന്ന അഗ്നികുണ്ഡമായി മാറാൻ പുതിയ യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് സാധിക്കണമെന്നും സുധാകരന് പറഞ്ഞു.
ചടങ്ങില്‍ സ്ഥാനമൊഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സുദീപ് ജെയിംസും താത്കാലിക ചുമതല വഹിച്ചിരുന്ന വി. രാഹുലും ചേര്‍ന്ന് മിനുട്സ് ബുക്ക് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ വിജില്‍ മോഹനന് കൈമാറി.
ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കുട്ടത്തില്‍, സണ്ണിജോസഫ് എംഎല്‍എ, നേതാക്കളായ സോണി സെബാസ്റ്റ്യന്‍, യു.ടി. ജയന്ത്, വി.എ. നാരായണന്, പി.ടി. മാത്യു, എ.ഡി. മുസ്തഫ, ടി. മോഹനൻ, അഭിൻ വർക്കി തുടങ്ങിയവര്‍ സംബന്ധിച്ചു.