ശ്രീകണ്ഠപുരത്ത് ഓട്ടോ ടാക്സി പാർക്കിംഗിന് സ്ഥലം കണ്ടെത്തി നല്കണം: ഹൈക്കോടതി
1377203
Sunday, December 10, 2023 1:57 AM IST
ശ്രീകണ്ഠപുരം: നഗരത്തിൽ ഓട്ടോ ടാക്സി പാർക്കിംഗിന് സ്ഥലം കണ്ടെത്തി നല്കണമെന്ന് നഗരസഭയ്ക്കും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിക്കും ഹൈക്കോടതി നിർദേശം. സംയുക്ത ഓട്ടോ ടാക്സി യൂണിയൻ ശ്രീകണ്ഠപുരം യൂണിറ്റ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്.
വർഷങ്ങളായി നഗരത്തിലെ ടെയ്ക്ക് എ ബ്രേക്കിന് സമീപത്തായിരുന്നു ഓട്ടോ ടാക്സി പാർക്ക് ചെയ്തിരുന്നത്. എന്നാൽ നഗരസഭാ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പാർക്കിംഗ് ഇവിടെ നിന്ന് താത്കാലികമായി സംസ്ഥാന പാതയുടെ അരികിലേക്ക് മാറ്റി.
എന്നാൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ടെയ്ക്ക് എ ബ്രേക്കിന് സമീപത്തെ പണി തീർത്തിട്ടും നഗരസഭ സ്ഥലം വിട്ടു നല്കാൻ തയാറാകാത്തതിനാലാണ് യൂണിയനുവേണ്ടി കെ.ബാലകൃഷ്ണൻ, എൻ.ടി.ഷാജി, ടി.എച്ച്. ഹസൻ എന്നിവർ കോടതിയെ സമീപിച്ചത്.