സർക്കാർ ദലിത് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നില്ല: മാർട്ടിൻ ജോർജ്
1377202
Sunday, December 10, 2023 1:57 AM IST
കണ്ണൂർ: സർക്കാർ ദലിത് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നിലെന്നും ക്ഷേമ പെൻഷൻ ലഭിക്കാതെയും കൃത്യമായി വരുമാന മാർഗം ഇല്ലാതെയും ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ കോടികൾ ചെലവഴിച്ചു കൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഊര് ചുററുകയാണെന്നും ധൂർത്ത് തുടരുകയാണെന്നും മർട്ടിൻ ജോർജ്.
ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി കുട്ടിനേഴത്ത് വിജയൻ ചാർജ്ജ് ഏറ്റെടുക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വസന്ത് പള്ളിയാം മൂല അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം.പി.ഉണ്ണികൃഷ്ണൻ, വി.പി.അബ്ദുൾ റഷീദ്, വി.വി പുരുഷോത്തമൻ, കെ.ബാലകൃഷ്ണൻ , അജിത്ത് മാട്ടുൽ , റഷീദ് കവ്വായി, ടി.ജയകൃഷ്ണൻ, ,ജയകൃഷ്ണൻ,എ.എൻ. ആന്തൂരാൻ, കാട്ടാമ്പള്ളി രാമചന്ദ്രൻ ,വിജിൽ മോഹനൻ , അതുൽ, കായക്കൂൽ രാഹുൽ, കൂക്കിരി രാജേഷ് , ദാമോദരൻ കൊയിലേരിയൻ കമൽജിത്ത്, ബേബി രാജേഷ് എന്നിവർ പ്രസംഗിച്ചു.