സീനിയർ സിറ്റിസൺസ് ഫോറം വാർഷിക സമ്മേളനം
1377201
Sunday, December 10, 2023 1:57 AM IST
കരുവഞ്ചാൽ: കേരള സീനിയർ സിറ്റിസൺസ് ഫോറം കണ്ണൂർ ജില്ല 27 ാം വാർഷിക സമ്മേളനം കരുവഞ്ചാലിൽ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ഡി. ജോസഫ് അധ്യക്ഷത വഹിച്ചു. ബേബി ഓടമ്പള്ളി, ടി.കെ. ബാലകൃഷ്ണൻ, സി.കെ. രഘുനാഥൻ നമ്പ്യാർ, ജോസ് കളപ്പുരക്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന ജില്ലാ കൗൺസിൽ യോഗം സി.കെ. ഗോപിനാഥൻപിള്ള ഉദ്ഘാടനം ചെയ്തു.
പി. കുമാരൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി.കെ. രഘുനാഥൻ നമ്പ്യാർ പ്രവർത്തന റിപ്പോർട്ടും സി.വി. രവീന്ദ്രൻ കണക്കും അവതരിപ്പിച്ചു. പി.പി. ബാലൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മാലൂർ പി. കുഞ്ഞികൃഷ്ണൻ, ഏബ്രഹാം തോണക്കര, കെ.സി. ഈപ്പൻ, ജോസഫ് കോക്കാട്, ടി. പത്മിനി എന്നിവർ പ്രസംഗിച്ചു. ടി. ബാലകൃഷ്ണൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.