ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു
1377200
Sunday, December 10, 2023 1:57 AM IST
ചെറുപുഴ: പെരിങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ തല ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പെരിങ്ങോം- വയക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷജീർ ഇക്ബാൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ വി. ദിനേശ്, പിടിഎ പ്രസിഡന്റ് രജനി മോഹൻ, ടി.പി. സന്തോഷ് കുമാർ, മനോജ് കെ. സേതു, കെ. പ്രണവ് എന്നിവർ പ്രസംഗിച്ചു. പെരിങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ കൂട്ട് മികച്ച ഷോർട്ട് ഫിലിമിനുള്ള അവാർഡ് നേടി. ജിഎച്ച്എസ്എസ് പാല, ജി എച്ച് എസ് ചേലോറ എന്നീ സ്കൂളുകൾ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.