‘തിരികെ സ്കൂളിലേക്ക്' സംഘടിപ്പിച്ചു
1377199
Sunday, December 10, 2023 1:57 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് 11, 12,13 വാർഡുകളിലെ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ തിരികെ സ്കൂളിലേക്ക് പരിപാടി സംഘടിപ്പിച്ചു.
തിരുമേനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. ജോയി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.ഡി. പ്രവീൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.പി. സുനിത, സിഡിഎസ് അധ്യക്ഷ കെ.വി. സുനിതാകുമാരി എന്നിവർ പ്രസംഗിച്ചു.