ബസ് മതിലിൽ ഇടിച്ചു
1377198
Sunday, December 10, 2023 1:57 AM IST
തേർത്തല്ലി: ബംഗളൂരുവിൽ നിന്നും ചെറുപുഴയിലേയ്ക്ക് വരികയായിരുന്ന ഗോൾഡൻ ബസ് അപകടത്തിൽപ്പെട്ടു. ഇന്നലെ പുലർച്ചെ അഞ്ചരയോടെ ചെക്കിഞ്ചേരിയ്ക്കും കൂടപ്രത്തിനും ഇടയിൽ കയറ്റം കയറി വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡിന് കുറുകെ വന്ന് റോഡരികിലെ സ്വകാര്യ വ്യക്തിയുടെ മതിൽ ഇടിച്ച് തകർത്ത് നിൽക്കുകയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കില്ല. ബസിന്റെ മുൻവശത്തെ ചില്ല് ഉൾപ്പെടെ തകർന്നു. പുതിയതായി നിർമിച്ച മതിലും പൂർണമായും തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന് ആലക്കോട് - ചെറുപുഴ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ആലക്കോട് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ക്രെയിനുപയോഗിച്ച് ബസ് റോഡിൽ നിന്നും നീക്കി.