ചെ​റു​പു​ഴ: മു​തു​വം-​തി​രു​മേ​നി-​ചെ​റു​പു​ഴ റോ​ഡി​ൽ ഓ​വു​ചാ​ലി​ന്‍റെ സ്ളാ​ബു​ക​ൾ​ക്കി​ട​യി​ൽ കാ​ൽ കു​ടു​ങ്ങി പ​ശു​ക്കി​ടാ​വി​ന് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ തി​രു​മേ​നി ടൗ​ണി​ലെ ഓ​വു​ചാ​ലി​ന്‍റെ സ്ളാ​ബു​ക​ൾ​ക്കി​ട​യി​ൽ പു​തി​യ​വീ​ട്ടി​ൽ ബി​ജു​വി​ന്‍റെ പ​ശു​ക്കി​ടാ​വി​ന്‍റെ കാ​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

ഓ​ടി​കൂ​ടി​യ നാ​ട്ടു​കാ​ർ ക​ഠി​ന​പ്ര​യ​ത്നം ന​ട​ത്തി​യാ​ണ് പ​ശു​ക്കി​ടാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഓ​വു​ചാ​ലി​ന്‍റെ സ്ളാ​ബ് നീ​ക്കി​യാ​ണ് പ​ശു​ക്കി​ടാ​വി​ന്‍റെ കാ​ൽ പു​റ​ത്തെ​ടു​ത്ത​ത്. ഓ​വു​ചാ​ലി​ന്‍റെ സ്ളാ​ബു​ക​ൾ ചേ​ർ​ത്തി​ടാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​ത്.