മെഡിക്കൽ ക്യാമ്പ് നടത്തി
1377016
Saturday, December 9, 2023 2:13 AM IST
ഇരിട്ടി: എസ്എൻഡിപി യോഗം ഇരിട്ടി യൂണിയന്റെയും കണ്ണൂർ മിംസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരിട്ടി കല്ലുമുട്ടി ശ്രീനാരായണ ഗുരു മന്ദിരത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.വി. അജി അധ്യക്ഷത വഹിച്ചു.
മിംസ് ഹോസ്പിറ്റലിലെ ഡോ. അഖിൽ രാജശേഖരൻ, ഇരിട്ടി എസ്എൻഡിപി യൂണിയൻ സെക്രട്ടറി പി.എൻ. ബാബു, ക്യാമ്പ് കോ-ഓർഡിനേറ്റർ റോജി തോമസ്, രവി വള്ളിത്തോട്, പി.ജി. രാമകൃഷ്ണൻ, കൃഷ്ണൻകുട്ടി പടിയൂർ, അനൂപ് പനക്കൽ, ശശി തറപ്പേൽ, നിർമല അനിരുദ്ധൻ, കെ.കെ. സോമൻ, എ.എൻ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ 150 പേർ പങ്കെടുത്തു. മരുന്നു വിതരണവും ഉണ്ടായിരുന്നു.