മെംബർഷിപ്പ് കാമ്പയിന് തുടക്കമായി
1377011
Saturday, December 9, 2023 2:13 AM IST
കണ്ണൂർ: അൺ ഓർഗനൈസ്ഡ് വർക്ക് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള മെംബർഷിപ്പ് കാമ്പയിൻ കണ്ണൂർ പഴയ ബസ്റ്റാൻഡ് പരിസരത്ത് മേയർ ടി.ഒ. മോഹനൻ വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പെൻഷൻ പോലും നൽകാൻ കഴിയാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും സാധാരണക്കാരെയും തൊഴിലാളികളെയും ദ്രോഹിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ തൊഴിലാളികൾ ശക്തമായി രംഗത്ത് വരണമെന്നും മേയർ ആഹ്വാനം ചെയ്തു.
ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ മുഖ്യാതിഥിയായിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി മനോജ് കൂവേരി, മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എൻ.ആർ. മായൻ, അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ, ജി. ബാബു, എൻ.വി. നാരായണൻ, ത്രേസ്യാമ്മ മാത്യു, ഫിലിപ്പ് കുട്ടി ചെങ്ങളായി, പ്രജീഷ് കോറളായി, റോമി പി. ദേവസ്യ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജിജോ ആന്റണി, അജിത് കെ. ജോൺ, കെ മണികണ്ഠൻ, ശ്രീജേഷ് സ്കറിയ മൈലാടൂർ എന്നിവർ പ്രസംഗിച്ചു. പ്രവാസ ലോകത്തെ മികച്ച സാമൂഹ്യപ്രവർത്തകനും ഇൻകാസ് കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ റിയാസ് മുണ്ടേരിയെ ചടങ്ങിൽ ആദരിച്ചു. ജില്ലയിലെ 100 കേന്ദ്രങ്ങളിലായി ജനുവരി 31നകം പതിനൊന്നായിരം മെംബർഷിപ്പ് ചേർക്കാൻ തീരുമാനിച്ചു.