അരങ്ങിലെ അനാർക്കലി
1377007
Saturday, December 9, 2023 2:13 AM IST
തലശേരി: ചരിത്രത്തിലെവിടെയും രേഖപ്പെടുത്തിയില്ലെങ്കിലും കാലയവനികയ്ക്കുള്ളിൽ മറയാത്ത കലാകാരിക്ക് എച്ച്എസ് വിഭാഗം കഥാപ്രസഗവേദിയിൽ സ്മരണാഞ്ജലി. കേരളത്തിലെ ആദ്യത്തെ നാടക നടിയായിരുന്ന കെ.എൻ. ലക്ഷ്മിയുടെ ജീവചരിത്രമാണ് കണ്ണൂർ സെന്റ് തെരേസാസ് എച്ച്എസ് എസിലെ വിദ്യാർഥികൾ കഥാപ്രസംഗത്തിലൂടെ അവതരിപ്പിച്ചത്. അരങ്ങിലെ അനാർക്കലി എന്ന ഡോ. കെ.ശ്രീകുമാറിന്റെ നാടകമാണ് കഥാപ്രസംഗമായത്.
മലയാളത്തിലെ ആദ്യത്തെ ശബ്ദ ചിത്രമായ ബാലനിൽ അഭിനയിച്ചിട്ടുണ്ട് ലക്ഷ്മി. റിനിഷയുടെ ശിക്ഷണത്തിൽ വൈഗ രാജു, ആഞ്ജലീന മാളിയേക്കൽ, നേഹ സുരേഷ്, റെനീഷ്യ, വെറോണ എന്നീ കുട്ടികളാണ് കഥാ പ്രസംഗം അവതരിപ്പിച്ചത്.