സെലിബ്രിറ്റിയായി ബ്രിഡ്ജറ്റ്
1377006
Saturday, December 9, 2023 2:13 AM IST
കണ്ണൂർ: കടൽ കടന്നെത്തി കലോത്സവം കണ്ടപ്പോൾ കൗതുകമായി. തിരുവാതിര കുട്ടികൾക്കൊപ്പം ചുവടുംവച്ചാണ് ഓസ്ട്രേലിയക്കാരി ബ്രിഡ്ജറ്റ് കലോത്സവ നഗരിയിൽനിന്ന് മടങ്ങിയത്. ഞങ്ങളുടെ നാട്ടിൽ ഇതുപോലെ പരിപാടികളുകളൊന്നും ഇല്ല ... നിങ്ങളുടെ നാട്ടിലെ ഡാൻസും പാട്ടും കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്. തലശേരി കോട്ട കാണാൻ വന്നപ്പോഴാണ് ഇവിടെ കയറിയതെന്നും ഒത്തിരി ഇഷ്ടപ്പെട്ടെന്നും ബ്രിഡ്ജറ്റ് പറഞ്ഞു.
21 ദിവസമായി ബ്രിഡ്ജറ്റ് ഇന്ത്യ കറങ്ങാൻ തുടങ്ങിയിട്ട്. ഇന്ത്യയുടെ ചരിത്രസ്മാരകങ്ങൾ എല്ലാം കണ്ടശേഷം കേരളത്തിലെ കല്യാണം കാണാൻ വ്യാഴാഴ്ചയാണ് തലശേരിയിൽ എത്തിയത്. ബ്രിഡ്ജറ്റിന്റെ കൂട്ടുകാരിയുടെ ഭർത്താവായ എരഞ്ഞോളി സ്വദേശി കെ. ധീരജാണ് ഗൈഡായി കൂടെയുള്ളത്. ഇന്നലെ ധർമടം തുരുത്തും പയ്യാമ്പലം ബീച്ചും കണ്ണൂർ കോട്ടയും പറശിനിമുത്തപ്പനെയും കണ്ടാണ് ബ്രിഡ്ജറ്റ് മടങ്ങിയത്.
ഇനി നാല് ദിവസം കണ്ണൂരിൽ ഉണ്ടാകുമെന്നും ബ്രിഡ്ജറ്റ് പറഞ്ഞു. കലോത്സവ നഗരിയിൽ എല്ലാവരും ബ്രിഡ്ജറ്റിനെ കാണാൻ എത്തിയപ്പോൾ കലോത്സവത്തിൽ ഞാൻ ആണോ സെലിബ്രിറ്റിയെന്നായിരുന്നു ബ്രിഡ്ജറ്റിന്റെ ചോദ്യം.