കണ്ണൂർ നോർത്ത് കുതിപ്പ് തുടരുന്നു; സ്കൂളുകളിൽ ഇഞ്ചോടിഞ്ച് പോര്
1377003
Saturday, December 9, 2023 2:13 AM IST
തലശേരി: കേക്കിന്റെയും ക്രിക്കറ്റിന്റെയും സർക്കസിന്റെയും ഈറ്റില്ലമായ തലശേരിയിൽ കൗമാര കലാമേളയ്ക്ക് തിരശില വീഴാൻ മണിക്കൂറുകൾ അവശേഷിക്കെ കണ്ണൂർ നോർത്തിന്റെ കുതിപ്പിന് തടയിടാൻ ആർക്കും ആയിട്ടില്ല. 727 പോയിന്റുമായാണ് കണ്ണൂർ നോർത്ത് മുന്നേറ്റം തുടരുന്നത്.
വളരെ പോയിന്റിന്റെ വ്യത്യസത്തിലാണ് പയ്യന്നൂർ രണ്ടാം സ്ഥാനത്തുള്ളത്. 654 പോയിന്റാണ് ഇവരുടെ സന്പാദ്യം. പാനൂർ 637 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. 627 പോയിന്റുമായി തളിപ്പറന്പ് നാലാം സ്ഥാനത്തും 625 പോയിന്റുമായി ഇരിട്ടി അഞ്ചാം സ്ഥാനത്തുമുണ്ട്.
സ്കൂൾ വിഭാഗത്തിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ സ്കൂളിനെ കടത്തിവെട്ടി മന്പറം എച്ച്എസ്എസ് 262 പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തി. 250 പോയിന്റുകളുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ സ്കൂൾ തൊട്ടു പിന്നാലെയുണ്ട്.
പൈസക്കരി ഗവ. എച്ച്എസ്എസ് 213 പോയിന്റുമായി മൂന്നാം സ്ഥാനത്തും ചൊക്ലി രാമവിലാസം എച്ച് എസ്എസ് സ്കൂൾ 208 പോയിന്റുമായി നാലാം സ്ഥാനത്തും കണ്ണൂർ സെന്റ് തെരേസാസ് എഐഎച്ച്എസ്എസ് 181 പോയിന്റുമായി അഞ്ചാം സ്ഥാനത്തുമുണ്ട്. ഇന്നലെ രാത്രി 8.30 ന് ശേഷം കലോത്സവ സൈറ്റ് പണിമുടക്കിയത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.