അച്ഛന്റെ തബലയിൽ താളമായി അദ്വൈത്
1376720
Friday, December 8, 2023 2:18 AM IST
തലശേരി: അച്ഛൻ തീർത്ത തബലയിൽ പിഴയ്ക്കാതെ താളങ്ങൾ പഠിച്ചെടുത്ത മകനും തബലയിൽ ഒന്നാമനായി. എച്ച്എസ് വിഭാഗം തബലയിലാണ് പാലാ ഗവ. എച്ച് എസ് ഒമ്പതാം ക്ലാസ് വിദ്യാർഥി അദ്വൈത് തരുൺ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ തവണയും ഒന്നാം സ്ഥാനം നേടിയിരുന്നു.
തബലയിൽ അച്ഛൻ തന്നെയാണ് അദ്വൈതിന്റെ ഗുരു. മട്ടന്നൂരിൽ തബലയിൽ പരീശീലന ക്ലാസ് നടത്തുന്ന തരുൺ തബല ആർട്ടിസ്റ്റ് കൂടിയാണ്. അദ്വൈതിന്റെ സഹോദരൻ അനിരുദ്ധ് മൂന്ന് തവണ സംസ്ഥാന തലത്തിൽ തബലയിൽ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. അമ്പിളിയാണ് അമ്മ.