സ്റ്റാർ പല്ലവി
1376719
Friday, December 8, 2023 2:18 AM IST
തലശേരി : കലോത്സവ വേദികളിലും തിളങ്ങി പല്ലവി രതീഷ്. സ്റ്റാർ സിംഗർ സീസൺ മൂന്ന് വിജയിയായ പല്ലവിക്കും ടീമിനുമാണ് യു പി വിഭാഗം സംഘഗാനത്തിലും ദേശഭക്തിഗാനത്തിലും ഒന്നാം സ്ഥാനം.
ശാസ്ത്രീയ സംഗീതത്തിലും പല്ലവി തന്നെയാണ് ഒന്നാമതെത്തിയത്. പയ്യന്നൂർ സെന്റ് മേരീസ് ഹൈസ്ക്കൂൾ അഞ്ചാം തരം വിദ്യാർഥിയായ പല്ലവി ഇന്ന് നടക്കുന്ന ലളിത ഗാനത്തിലും മാറ്റുരക്കുന്നുണ്ട്. അഞ്ച് വയസ് മുതൽ സംഗീതം അഭ്യസിക്കുന്ന പല്ലവി ഇതിനോടകം തന്നെ നിരവധി ഗാനമേളകളിലും മ്യൂസിക് ആൽബങ്ങളിലും പാടിയിട്ടുണ്ട്. സംഗീത അധ്യാപകൻ രതീഷിന്റെയും നൃത്ത അധ്യാപിക ഷൈനിയുടെയും മകളാണ് പല്ലവി.