ത​ല​ശേ​രി: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 582 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ നോ​ർ​ത്ത് മു​ന്നേ​റ്റം തു​ട​രു​ന്നു.

504 പോ​യി​ന്‍റു​മാ​യി പ​യ്യ​ന്നൂ​ർ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി. 502 പോ​യി​ന്‍റു​മാ​യി ത​ളി​പ്പ​റ​ന്പ് നോ​ർ​ത്തും പാ​നൂ​രും മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. 467 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ സൗ​ത്താ​ണ് നാ​ലാം സ്ഥാ​ന​ത്ത്.

സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 207 പോ​യി​ന്‍റു​മാ​യി മൊ​കേ​രി രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി. മ​ന്പ​റം എ​ച്ച്എ​സ്എ​സ് 201 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തും പൈ​സ​ക്ക​രി ഗ​വ.​എ​ച്ച്എ​സ്എ​സ് 182 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തും ചൊ​ക്ലി രാ​മ​വി​ലാ​സം എ​ച്ച് എ​സ്എ​സ് സ്കൂ​ൾ 171 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്തു​മു​ണ്ട്.