ബാർ ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി കോടതിയിൽ കീഴടങ്ങി
1376713
Friday, December 8, 2023 2:17 AM IST
തളിപ്പറമ്പ്: ബാർ ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി കോടതിയിൽ കീഴടങ്ങി. ഏഴാംമെയിൽ ചെമ്പരത്തി ബാറിൽ അക്രമം നടത്തി ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി തിരൂർ സ്വദേശി പി.ജെ ജോയ് (27) യാണ് തളിപ്പറമ്പ് കോടതിയിൽ ഇന്നലെ കീഴടങ്ങിയത്. മറ്റൊരു പ്രതിയായ തിരൂർ വടക്കുറുമ്പ ക്ഷേത്രത്തിനു സമീപത്തെ ഫ്ലാക്കൻ ഹൗസിൽ സിബി സൈമണി (30)നെ രണ്ട് ദിവസം മുൻപ് തൃശൂരിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ നവംബർ 21നാണ് കേസിനാസ്പദമായ സംഭവം. അന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് സുഹൃത്തിനൊപ്പം ഏമെയിയിൽ ചെമ്പരത്തി ബാറിലെത്തിയ പി.ജെ ജോയിയും, സിബി സൈമണും ജീവനക്കാരുമായി തർക്കത്തിലായി. വാക്കുതർക്കം മൂർച്ഛിച്ചതിനിടയിൽ ജീവനക്കാരൻ മനോജിന്റെ മുഖത്ത് പ്രതികൾ കല്ലുകൊണ്ട് ഇരിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ് എല്ല് തകർന്ന മനോജ് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലാണ്.