കെപിഎസ്ടിഎ ബ്രാഞ്ച് സമ്മേളനം നടത്തി
1376712
Friday, December 8, 2023 2:17 AM IST
ശ്രീകണ്ഠപുരം: കെപിഎസ്ടിഎ ചെങ്ങളായി ബ്രാഞ്ച് സമ്മേളനം ചെങ്ങളായി എയുപി സ്കൂളിൽ ജില്ലാ പഞ്ചായത്ത് മെംബർ ടി.സി. പ്രിയ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഴുവൻ അധ്യാപകരുടെയും നിയമനങ്ങൾ അംഗീകരിക്കണമെന്നും ക്ഷാമബത്ത കുടിശിക മുഴുവനായും ഉടൻ നൽകണമെന്നും ചെങ്ങളായി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ബ്രാഞ്ച് പ്രസിഡന്റ് കെ.വി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കൗൺസിലർ ആർ.കെ. കൃഷ്ണൻ മുഖ്യഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ.എ. ലത്തീഫ് സന്ദേശം നൽകി. ജില്ലാ വൈസ് പ്രസിഡന്റ് എൻ. മായ, സർവീസ് സെൽ ചെയർമാൻ എം. രജ്നാഥ്, ഉപജില്ലാ പ്രസിഡന്റ് എ.കെ. അരവിന്ദ് സജി, സെക്രട്ടറി വി.സി. പ്രശാന്തൻ, ട്രഷറർ എം.സി. ശ്രീജിത്ത്, ബ്രാഞ്ച് സെക്രട്ടറി എം. ശ്രീരാഗ്, ട്രഷറർ പി.പി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.വി. ശ്രീജിത്ത്-പ്രസിഡന്റ്, എം. പ്രസീ, കെ.പി. ഋഷികേശ്-വൈസ് പ്രസിഡന്റുമാർ, എം. ശ്രീരാഗ്-സെക്രട്ടറി, വി.സി. സജീവൻ, കെ.കെ. ആശ്രിത്-ജോയിന്റ് സെക്രട്ടറിമാർ, പി.പി. അനിൽകുമാർ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.