കെസിസിപിഎല്ലിന്റെ പെട്രോൾ പന്പ് നാടുകാണിയിൽ ജനുവരി മുതൽ
1376711
Friday, December 8, 2023 2:17 AM IST
പാപ്പിനിശേരി: കേരള സർക്കാരിന്റെ വ്യവസായ വകുപ്പിൻ കീഴിൽ പാപ്പിനിശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ വൈവിധ്യവത്കരണ പദ്ധതിയുടെ ഭാഗമായി മൂന്നാമത്തെ പെട്രോൾ പന്പ് നാടുകാണി കിൻഫ്ര കോന്പൗണ്ടിൽ 2024 ജനുവരി മുതൽ പ്രവർത്തനം ആരംഭിക്കുന്നു.
ബിപിസിഎല്ലുമായി സഹകരിച്ച് ആരംഭിക്കുന്ന പെട്രോൾ പന്പിന്റെ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി കെസിസിപിഎൽ ചെയർമാൻ ടി.വി. രാജേഷും മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണനും നേരിട്ട് സന്ദർശിച്ച് വിലയിരുത്തി. കെസിസിപിഎല്ലിന്റെ മറ്റ് രണ്ടു പെട്രോൾ പന്പുകൾ പാപ്പിനിശേരിയിലും മാങ്ങാട്ടുപറന്പും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കന്പനിയുടെ കരിന്തളം യൂണിറ്റിലും പാലക്കാട് കഞ്ചിക്കോട് കിൻഫ്ര പാർക്കിലും 2024ൽ രണ്ടു പന്പുകൾ കൂടി സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്.