വീട്ടുവളപ്പിൽ ചാരായ നിർമാണം: എക്സൈസ് കേസെടുത്തു
1376710
Friday, December 8, 2023 2:17 AM IST
കൊട്ടിയൂർ: ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ വീട്ടുവളപ്പിൽ ചാരായ നിർമാണം നടത്തിയയാൾക്കെതിരേ പേരാവൂർ എക്സൈസ് കേസെടുത്തു. 50 ലിറ്റർ വാഷും നാലു ലിറ്റർ ചാരായവും പിടികൂടി. ഉദ്യോഗസ്ഥരെ കണ്ട് ഓടിപ്പോയ പ്രതിക്കെതിരേ അബ്കാരി നിയമപ്രകാരം കേസെടുത്തു.
ചാരായ നിർമാണത്തിനിടെ ഓടിപ്പോയ കൊട്ടിയൂർ പന്നിയാമ്മല സ്വദേശി കരിപ്പനാട്ട് വീട്ടിൽ മോഹനൻ ( 63) എന്നയാൾക്കെതിരെയാണ് ജാമ്യമില്ലാവകുപ്പു പ്രകാരം അബ്കാരി കേസ് എടുത്തത്. റെയ്ഡിൽ ഇയാളുടെ വീട്ടുവളപ്പിൽ നിന്ന് 50 ലിറ്ററിന്റെ പ്ലാസ്റ്റിക് ബാരൽ നിറയെ വാഷും അഞ്ച് ലിറ്റർ ഉൾക്കൊള്ളുന്ന കന്നാസിൽ വില്പനയ്ക്കായി തയാറാക്കിവച്ച നാലു ലിറ്റർ ചാരായവും പിടിച്ചെടുത്തു.