400 കെവി: പ്രത്യേക നഷ്ടപരിഹാര പാക്കേജ് വൈകുന്നു
1376707
Friday, December 8, 2023 2:17 AM IST
ഇരിട്ടി: 400 കെവി ഇടനാഴി കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണാതെ പ്രത്യേക നഷ്ടപരിഹാര പാക്കേജിൽ തീരുമാനം വൈകുന്നു. നവംബർ 28ന് സണ്ണി ജോസഫ് എംഎൽഎക്ക് വൈദ്യുതി വകുപ്പ് നല്കിയ മറുപടിയിലും പഴയ നഷ്ടപരിഹാരത്തുകയിൽ തന്നെ ഉറച്ചുനിൽക്കുന്ന കെഎസ്ഇബി, പ്രത്യേക നഷ്ടപരിഹാര പാക്കേജിനെക്കുറിച്ചും ഒന്നും പറയുന്നില്ല.
നഷ്ടപരിഹാരത്തെക്കുറിച്ചു സർക്കാർ തലത്തിൽ തീരുമാനമെടുത്താൽ അധിക ബാധ്യത സർക്കാർ തന്നെ ഏറ്റെടുക്കണമെന്നാണ് കെഎസ്ഇബിയുടെ നിലപാട്. 1500 ഏക്കറോളം കൃഷി ഭൂമിയും കൃഷിയും നഷ്ടമാകുന്ന കർഷകന്റെ നഷ്ടത്തെക്കുറിച്ച് എംഎൽഎക്ക് ലഭിച്ച മറുപടിയിൽ ഒന്നും പറയാത്തത് കർഷകന്റെ ആശങ്ക വർധിപ്പിക്കുന്നു.