ഗൃഹനാഥൻ പുഴയിൽ മുങ്ങിമരിച്ചു
1376642
Friday, December 8, 2023 1:07 AM IST
ഇരിട്ടി: ഗൃഹനാഥൻ പുഴയിൽ മുങ്ങിമരിച്ചു. തില്ലങ്കേരി പടിക്കച്ചാൽ സ്വദേശി തേനമ്പേത്ത് വിജയൻ (61) ആണ് എടക്കാനം പുഴയിൽ മുങ്ങിമരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ എടക്കാനം നെല്ലാറക്കലിൽ എത്തിയ വിജയൻ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. പുഴയിൽ മുങ്ങിത്താഴുന്ന വിജയനെ രക്ഷപ്പെടുത്താൻ എടക്കാനം സ്വദേശിയായ സതീശൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
ഇരിട്ടിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ മോഹനന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം എത്തി അരമണിക്കൂറോളം പുഴയിൽ തെരച്ചിൽ നടത്തിയതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഇരിട്ടി സിഐ കെ.ജെ. വിനോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാരതിയാണ് ഭാര്യ. മക്കൾ: വിജേഷ്, വിപിന.