സഹോദയ സ്കൂൾ ഫുട്ബോളിന് തുടക്കമായി
1376432
Thursday, December 7, 2023 1:51 AM IST
തൃക്കരിപ്പൂർ: സിബിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയായ സഹോദയയുടെ അണ്ടർ 17 അന്തർജില്ലാ ഫുട്ബോൾ ടൂർണമെന്റിന് നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് ടർഫിൽ തുടക്കമായി.
ആദ്യദിനത്തിൽ തലശേരി സാൻജോസ് സ്കൂൾ, ഭാരതിയ വിദ്യാഭവൻ കക്കാട്, പഴയങ്ങാടി പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂൾ, കാസർഗോഡ് ചിന്മയ വിദ്യാലയ എന്നിവർ പ്രീ ക്വാർട്ടറിൽ കടന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് സഹദ് അധ്യക്ഷത വഹിച്ചു. ടി.പി. സുരേഷ് പൊതുവാൾ, സി. ഷൗക്കത്തലി, ടി. ബാബു, സി. തമ്പാൻ എന്നിവർ പ്രസംഗിച്ചു.