അറയങ്ങാട് ആലച്ചേരി അസംപ്ഷന്‍ ക്നാനായ കത്തോലിക്കാ പള്ളി സുവർണ ജൂബിലി ആഘോഷത്തിന് തുടക്കം
1376430
Thursday, December 7, 2023 1:51 AM IST
അരയങ്ങാട്ട്: കോട്ടയം അതിരൂപതയിലെ കുടിയേറ്റ ജനതയ്ക്കായി 1974 ല്‍ സ്ഥാപിതമായ അറയങ്ങാട് ആലച്ചേരി അസംപ്ഷന്‍ ക്നാനായ കത്തോലിക്കാ പള്ളിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി.
കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് തിരി തെളിച്ച് സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
കൃതജ്ഞതാ ബലിയും അർപ്പിച്ചു.വികാരി ഫാ. തോമസ് വട്ടക്കാട്ടില്‍, ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് വെളിയത്ത്, കൈക്കാരന്മാരായ തങ്കച്ചന് മുത്തുപപറമ്പില്, ബിന്‍സ് വെളിയത്ത് എന്നിവര്‍ പങ്കെടുത്തു. സുവര്‍ണജൂബിലി വര്‍ഷത്തില്‍ നിരവധി കർമപദ്ധതികൾ നടപ്പാക്കുമെന്ന് വികാരി ഫാ. തോമസ് വട്ടക്കാട്ടില്‍ അറിയിച്ചു.