കർഷകരുടെ ഫ്യൂസ് ഊരാൻ കെഎസ്ഇബി നോട്ടീസ്
1376429
Thursday, December 7, 2023 1:51 AM IST
ഇരിട്ടി: ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പതിനാല് കര്‍ഷകര്‍ക്ക് കാര്‍ഷിക കണക്ഷനുള്ള ബിൽ തുക അടക്കാത്തതിനെ തുടര്‍ന്ന് വൈദ്യുത കണക്ഷന് 15 ദിവസത്തിനകം വിഛേദിക്കുമെന്നറിയിച്ചു കെഎസ്ഇബിയുടെ നോട്ടീസ്.
വര്‍ഷങ്ങളായി കാര്‍ഷിക ആവശ്യത്തിനായി കണക്ഷന് എടുത്തവരുടെ ബില്‍ തുക കൃഷിഭവനാണ് അടച്ചുവരാറ്. എന്നാല്‍, 2021 മുതല്‍ തുക അടക്കാത്തതിനെ തുടര്‍ന്ന് കെഎസ്ഇബി കൃഷിഭവന് പലതവണ നോട്ടീസ് അയച്ചെങ്കിലും പണമടച്ചില്ല.
ഇതേ തുടര്‍ന്നാണ് കര്‍ഷകര്‍ക്ക് നേരിട്ട് കെഎസ്ഇബി നോട്ടീസ് അയച്ചത്. 3316 രൂപ അടയക്കണമെന്ന് കാണിച്ച് ബുധനാഴ്ചയാണ് നോട്ടീസ് അയച്ചത്. നോട്ടീസ് കിട്ടിയതോടെ ആശങ്കയിലായ കര്‍ഷകര്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നു പറയുന്നു.