അഭിനീതിന് ഹാട്രിക്
1376426
Thursday, December 7, 2023 1:51 AM IST
തലശേരി: തുടർച്ചയായ മൂന്നാം തവണയും പുല്ലാങ്കുഴലിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി അഭിനീത്. അച്ഛനും പള്ളിക്കുന്ന് ഗവ. എച്ച്എസ്എസിലെ അധ്യാപകനുമായ ഇ.കെ.വേണുഗോപാലാണ് പുല്ലാംങ്കുഴലിന്റെ ആദ്യപാഠം ചൊല്ലി കൊടുത്തത്. കണ്ണൂർ ജയപ്രകാശിന്റെ കീഴിൽ പഠനം തുടർന്നു. എന്നാൽ, അദ്ദേഹത്തിന്റെ മരണത്തിനുശേഷം ചാലയിലെ പ്രേമരാജന്റെ കീഴിലാണ് പരിശീലനം. സംസ്ഥാന തലത്തിൽ രണ്ടുതവണ പുല്ലാങ്കുഴൽ, കാവ്യകേളി എന്നിവയിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. വേണുഗോപാലിന്റെ ബാൻഡ് ആയ വിംഗ്സ് ഓഫ് വിൻഡിൽ പുല്ലാങ്കുഴൽ വായിക്കുന്നുണ്ട്. റെജുല ചന്ദ്രനാണ് മാതാവ്. സഹോദരി ശ്രീലക്ഷ്മി. എ.കെ.ജി.ജി എച്ച്എസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.