ത​ല​ശേ​രി: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാം​ദി​വ​സ​ത്തെ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മ​റ്റ് സ​ബ്ജി​ല്ല​ക​ളെ പി​ന്നി​ലാ​ക്കി 415 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ നോ​ർ​ത്ത് മു​ന്നി​ൽ. 394 പോ​യി​ന്‍റ് നേ​ടി​യ ത​ളി​പ്പ​റ​ന്പ് നോ​ർ​ത്താ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 389 പോ​യി​ന്‍റു​ക​ളോ​ടെ ഇ​രി​ട്ടി മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്.

386 പോ​യി​ന്‍റു​മാ​യി പ​യ്യ​ന്നൂ​ർ നാ​ലാം സ്ഥാ​ന​ത്തും 384 പോ​യി​ന്‍റു​ക​ളോ​ടെ പാ​നൂ​ർ നാ​ലാം സ്ഥാ​ന​ത്തും നി​ൽ​ക്കു​ന്നു.

സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ161 പോ​യി​ന്‍റു​ക​ൾ നേ​ടി​യ മ​ന്പ​റം എ​ച്ച്എ​സ്എ​സാ​ണ് മു​ന്നി​ൽ. 149 പോ​യി​ന്‍റു​ക​ളു​മാ​യി മൊ​കേ​രി രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​ത്തും 126 പോ​യി​ന്‍റു​ക​ൾ നേ​ടി ചൊ​ക്ലി രാ​മ​വി​ലാ​സം മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്.