‘നാട്ടുസഭ 2023’ സംഘടിപ്പിച്ചു
1376250
Wednesday, December 6, 2023 8:34 AM IST
ആറളം ഫാം: ഹയർ സെക്കൻഡറി സ്കൂളിൽ സ്പെഷൽ എന്റിച്ച്മെന്റ് പ്രോഗ്രാം ‘നാട്ടുസഭ 2023’ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പരീക്ഷയ്ക്കു മുന്നോടിയായുള്ള തുടർ പ്രവർത്തനങ്ങൾ ആലോചിക്കുന്നതുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഡ്രൈവ് വിവിധ വകുപ്പുകളുടെ സഹകരണത്തോടു കൂടി ആറളം ഫാമിനുള്ളിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് പി. രാജേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മിനി ദിനേശൻ അധ്യക്ഷത വഹിച്ചു. മേഖലയിലെ മുഴുവൻ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികളെയും ഈ വർഷം പരീക്ഷക്ക് ഇരുത്തുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തും . സീനിയർ അസിസ്റ്റന്റ് ഒ.പി. സോജൻ പദ്ധതി വിശദീകരണം നടത്തി.
സൈറ്റ് മാനേജർ ഷൈജു , അഡ്മിനിസ്ടേറ്റീവ് ഓഫീസർ ഡോ. നിഥീഷ്കുമാർ, കുടുംബശ്രീ കോർഡിനേറ്റർ സനൂപ്, മദർ പി ടി എ പ്രസിഡന്റ് നഷീന, പിടിഎ പ്രസിഡന്റ് കൃഷ്ണൻ കുട്ടി എന്നിവർ പ്രസംഗിച്ചു.