‘അതിജീവന യാത്ര' കർഷക രോഷത്തിന്റെ പ്രതിഫലനമാകും
1376247
Wednesday, December 6, 2023 8:34 AM IST
കുടിയാന്മല: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഗ്ലോബൽ പ്രസിഡന്റ് ബിജു പറയുന്നിലം നേതൃത്വം നൽകുന്ന അതിജീവന യാത്ര കർഷക രോക്ഷത്തിന്റെ പ്രതിഫലനമാകുമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ടോണി ജോസഫ് പുഞ്ചക്കുന്നേൽ.
കർഷകരുടെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടമാണിതെന്നും കർഷകരെ സംരക്ഷിക്കുവാൻ തയാറാകാത്ത സർക്കാരുകൾ കർഷക രോഷാഗ്നിയിൽ തകർന്നു വീഴുമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് നടത്തുന്ന അതിജീവന യാത്രയുടെ തലശേരി അതിരൂപതയിലെ സമാപന സമ്മേളനം വിജയിപ്പിക്കുന്നതിനായി കുടിയാൻമലയിൽ ചേർന്ന ചെമ്പേരി ഫൊറോനാതല സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അതിരൂപതാ പ്രസിഡന്റ്. 12 ന് പയ്യാവൂരിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ചെമ്പേരി ഫൊറോനയിൽ നിന്ന് 5000 കർഷകരെ പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ ഫൊറോന ഡയറക്ടർ ഫാ. പോൾ വള്ളോപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. അതിരൂപത ട്രഷറർ ഫിലിപ്പ് വെളിയത്ത്, അതിരൂപത സെക്രട്ടറി ജിമ്മി ആയിത്തമറ്റം, സിജോ കണ്ണേഴത്ത്, ജോമി മുതുപുന്നയ്ക്കൽ, ജോഷി പുതുശേരി, ജോണി മലേക്കുടിയിൽ, സണ്ണി വാഴയിൽ, ബിജു കാരിയ്ക്കൽ, ബാബു പൊന്മലയിൽ, തങ്കച്ചൻ വെണ്ണായപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു.