ക​ണ്ണൂ​ർ: കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ന്യൂ ​ഇ​ന്ത്യ ലി​റ്റ​റ​സി പ്രോ​ഗ്രാം സാ​ക്ഷ​ര​താ പ​രീ​ക്ഷ 10ന് ​മി​ക​വു​ത്സ​വം എ​ന്ന പേ​രി​ല്‍ ന​ട​ത്തും.

ജി​ല്ല​യി​ല്‍ 7000 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തും. ജി​ല്ല​യി​ല്‍ 39 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ പ​ദ്ധ​തി​യി​ല്‍ പ്ര​ത്യേ​ക​മാ​യി ഉ​ള്‍​പ്പെ​ടു​ത്തി യി​രു​ന്നു. ശേ​ഷി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലെ നി​ര​ക്ഷ​ര​രാ​യ ആ​ളു​ക​ളെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് 7000 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 302 പേ​രും പ​ട്ടി​ക വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 984 പേ​രും പ​രീ​ക്ഷ എ​ഴു​തും. ഇ​തി​ല്‍ 483 പേ​ര്‍ പു​രു​ഷ​ന്‍​മാ​രാ​ണ്. 420 പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണ് ജി​ല്ല​യി​ല്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.