രക്തദാന ബോധവത്കരണ ഹ്രസ്വചിത്രവുമായി നടുവിൽ സ്കൂൾ എൻഎസ്എസ്
1376239
Wednesday, December 6, 2023 8:33 AM IST
നടുവിൽ: നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് നിർമിച്ച 'ട്രസ്റ്റർ' രക്തദാന ബോധവത്കരണ ഷോർട്ട് ഫിലിമിന്റെ പ്രദർശനം സിനിമാ സംവിധായകൻ ഷെറി ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ സിന്ധു നാരായൺ മഠത്തിൽ, മുഖ്യാധ്യാപകൻ കെ.കെ. ലതീഷ്, സ്കൂൾ പിടിഎ പ്രസിഡന്റ് കൃഷ്ണൻ കൊട്ടിലക്കണ്ടി, നടുവിൽ എൽപി സ്കൂൾ മുഖ്യാധ്യാപിക എൻ. ഷീന, എംപിടിഎ പ്രസിഡന്റ് എ.ഇ. റെജീന, സ്റ്റാഫ് സെക്രട്ടറി എം.സി. ഷിനോ, പ്രോഗ്രാം ഓഫീസർ എ.എം. ദീപ, എൻഎസ്എസ് വോളണ്ടിയർ ലീഡർ കെ.എസ്. ആർദ്ര എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഷോർട്ട് ഫിലിം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വോളണ്ടിയർമാരെ ആദരിച്ചു.