ഭിന്നശേഷിക്കാരനായ യുവാവിനെ മർദിച്ചു
1375970
Tuesday, December 5, 2023 6:13 AM IST
കണ്ണൂർ: കെട്ടിടം പണിയുന്നതിന് അനധികൃതമായി മണൽകടത്തുന്ന ഫോട്ടോ ഫെയ്സ്ബുക്കിൽ പങ്കുവച്ചെന്നാരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ മർദിച്ചെന്ന പരാതിയിൽ ഒരാൾക്കെതിരേ കേസ്. പള്ളിയാംമൂല സ്വദേശി പി.സുശീലി (34) ന്റെ പരാതിയിൽ പള്ളിയാംമൂല സാജുവിനെതിരേയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.
രണ്ടിന് രാത്രി 10 നാണ് കേസിനാസ്പദമായ സംഭവം.