പോലീസിനെ കൈയേറ്റം ചെയ്ത കേസിൽ ലീഗ് നേതാവിനെ വെറുതെ വിട്ടു
1375969
Tuesday, December 5, 2023 6:13 AM IST
പയ്യന്നൂർ: പരിയാരം മെഡിക്കൽ കോളജ് പോലീസ്സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടറെ ആക്രമിച്ച് പരിക്കേൽപിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ മുസ്ലിം ലീഗ് നേതാവിനെ കോടതി വെറുതെവിട്ടു.
പരിയാരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റായിരുന്ന കോരൻ പിടികയിലെ പുതിയ വീട്ടിൽ അബ്ദുൽ ശുക്കുറിനെയാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വി. ശ്രീജ വെറുതെ വിട്ടത്. 2014 ഓഗസ്റ്റ് 11ന് വൈകുന്നേരം നാലിന് പരിയാരം മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിൽ സന്ദർശനത്തിനെത്തിയ അന്നത്തെ സിഐ പി.കെ. സന്തോഷിനെ സ്റ്റേഷനിൽ അതിക്രമിച്ച് കയറി കൈകൊണ്ടും മൊബൈൽ ഫോൺകൊണ്ടും ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നായിരുന്നു കേസ്.