ഡിഫൻസ് ടീം പാതയോരം ശുചീകരിച്ചു
1375968
Tuesday, December 5, 2023 6:13 AM IST
ഇരിട്ടി: ഇരിട്ടി അഗ്നിരക്ഷാ നിലയം സിവിൽ ഡിഫൻസ് ടീമിന്റെ നേതൃത്വത്തിൽ റോഡരികിലെ കാടുകൾ വെട്ടിത്തെളിച്ചു. പായം പഞ്ചായത്തിലെ പ്രധാന റോഡുകളായ മാടത്തിൽ എടൂർ റോഡിലെ പട്ടാരം, ഇരിട്ടി-ഉളിക്കൽ റോഡിലെ താന്തോട് എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്.
ആറിന് നടക്കുന്ന സിവിൽ ഡിഫൻസ് ദിനാചരണത്തിന്റെ ഭാഗമായി പായം പഞ്ചായത്ത് ഭരണസമിതിയുടെ സഹകരണത്തോടെയായിരുന്നു ശുചീകരണം. പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വി.പ്രമീള, ബിജു കോങ്ങാടൻ, പി. പി. കുഞ്ഞൂഞ്ഞ്, ഇരിട്ടി അഗ്നി രക്ഷാ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ. ജി. അശോകൻ, ഫയർ ആൻഡ് റസ്ക്യു ഓഫീസർ രവി, സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ഡോളമി കുര്യാച്ചൻ, പോസ്റ്റ് വാർഡൻ അരുൺ തുടങ്ങിയവർ നേതൃത്വം നൽകി.