മലയോരത്തേക്കുള്ള രാത്രി യാത്രികർക്ക് ആശ്വാസമായി കെഎസ്ആർടിസി സർവീസ്
1375960
Tuesday, December 5, 2023 5:57 AM IST
ആലക്കോട്: രാത്രികാലങ്ങളിൽ ട്രെയിനിലും മറ്റുമായി കണ്ണൂർ നഗരത്തിലെത്തുന്ന മലയോര മേഖലയിലെ യാത്രക്കാർക്ക് ആശ്വാസമായി കെഎസ്ആർടിസി ബസ് സർവീസ്. രാത്രി 12ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ആലക്കോട് മണക്കടവ് വഴി ചീക്കാട്ടേക്കാണ് സർവീസ്. പുലർച്ചെ രണ്ടിന് ബസ് ചീക്കാട്ടെത്തും. തുടർന്ന് ചീക്കാട് നിന്ന് രാവിലെ 7.35ന് കണ്ണൂരിലേക്ക് സർവീസ് നടത്തും.
കരുവഞ്ചാൽ, ആലക്കോട് ,തേർത്തല്ലി, ചെറുപുഴ, താബോർ, അരിവിളഞ്ഞപൊയിൽ, കാർത്തികപുരം , ഉദയഗിരി, മാമ്പൊയിൽ, മണക്കടവ്, നടുവിൽ, ചപ്പാരപ്പടവ്, പെരുമ്പടവ് തുടങ്ങിയ പ്രദേശങ്ങളിലെ യാത്രക്കാർക്ക് ബസ് ഏറെ സഹായകരമാകും. വന്ദേ ഭാരത്, എക്സിക്യൂട്ടീവ്, ജനശതാബ്ദി എന്നീ ട്രെയിനുകളിൽ വരുന്ന യാത്രക്കാർക്ക് ബസ് സർവീസ് ഗുണകരമാകും.
ഇതു കൂടാതെ ചീക്കാട് നിന്നും രാവിലെ 4.15ന് പുറപ്പെട്ട് രാവിലെ 6.10ന് കണ്ണൂരിലെത്തുന്ന ഒരു കെഎസ്ആർടിസി ബസും സർവീസ് നടത്തുന്നുണ്ട്. കൊറോണ കാലത്തിന് മുമ്പുവരെ ആലക്കോട് വഴി രാത്രി കാലങ്ങളിൽ മൂന്നു ബസുകൾ സർവീസ് നടത്തിയിരുന്നു.