മണ്ഡലം കൺവൻഷൻ നടത്തി
1375957
Tuesday, December 5, 2023 5:57 AM IST
ചെറുപുഴ: കേരളത്തിൽ ഭരണം നടത്തിയ സർക്കാരുകളിൽ ഏറ്റവും കൂടുതൽ ജനവിരുദ്ധ ജനദ്രോഹ നയങ്ങൾ സ്വീകരിച്ച സർക്കാരാണ് രണ്ടാം പിണറായി സർക്കാരെന്ന് കെപിസിസി മെംബറും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി.പി. അബ്ദുൾ റഷീദ് പറഞ്ഞു.
ചെറുപുഴ മണ്ഡലം യുഡിഎഫ് കൺവൻഷൻ ചെറുപുഴ പാടിയോട്ടുചാൽ ബാങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മണ്ഡലം ചെയർമാൻ എ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മൊയ്തു മൗലവി മക്കിയാട്, ജോസഫ് മുള്ളൻമട, വി. കൃഷ്ണൻ, മഹേഷ് കുന്നുമ്മൽ, എം. ഉമ്മർ, ടി.പി. ചന്ദ്രൻ, മനോജ് വടക്കേൽ, ഉഷാമുരളി എന്നിവർ പ്രസംഗിച്ചു.