ദീപിക വാർത്ത തുണയായി; വൃദ്ധ ദമ്പതികളുടെ യാത്രാ ക്ലേശത്തിന് പരിഹാരം
1375817
Monday, December 4, 2023 7:01 AM IST
ഇരിട്ടി: കെഎസ്ടിപി റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വർഷമായി വീട്ടിലേക്കുള്ള വഴി ഇല്ലാതായ വൃദ്ധ ദമ്പതികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമായി.
70 വയസിലധികമുള്ള അങ്ങാടികടവ് നിരങ്ങുംപറയിലെ മൈലക്കൽ സ്റ്റീഫൻ-അന്നക്കുട്ടി ദമ്പതികൾ വഴിയില്ലാത്തത് മൂലം അനുഭവനിക്കുന്ന ദുരിതത്തെ കുറിച്ച് കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തൊഴിലാളികൾ എത്തി വഴി നന്നാക്കി നൽകിയത്. റോഡിലെ ഓടകൾക്ക് സ്ലാബിടുന്നതുമായി ബന്ധപ്പെട്ട ജോലികളും ആരംഭിച്ചിട്ടുണ്ട്.