കടുവയ്ക്കായി തെരച്ചിൽ നടത്തി
1375816
Monday, December 4, 2023 7:01 AM IST
ഉളിക്കൽ: ഉളിക്കലിൽ ശനിയാഴ്ച കടുവയെ കണ്ടുവെന്ന് തൊഴിലാളികൾ പറഞ്ഞ സ്ഥലങ്ങളിൽ വനം വകുപ്പ് ഇന്നലെയും തെരച്ചിൽ നടത്തി.
എന്നാൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന രീതിയിൽ ഒന്നും കണ്ടെത്താൻ ഇതുവരെ കഴിഞ്ഞില്ലെന്ന് തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. രതീഷ് പറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെ തെരച്ചിൽ അവസാനിപ്പിച്ചു, വന്യമൃഗത്തിന്റെ സാന്നിധ്യം ഉള്ളതായി സംശയം തോന്നിയാൽ വനം വകുപ്പിനെ അറിയിക്കണമെന്ന് വനംവകുപ്പുദ്യോഗസ്ഥർ പറഞ്ഞു.