മരം വീണ് കെട്ടിടം തകർന്നു
1375815
Monday, December 4, 2023 7:01 AM IST
കാക്കയങ്ങാട്: ചുവട് ദ്രവിച്ച മരം വീണ് കെട്ടിടം തകർന്നു. കാക്കയങ്ങാട് ഗവ.ആശുപത്രിക്ക് സമീപത്തെ പി.കെ. വീണയുടെ കോൺക്രീറ്റ് കെട്ടിടവും സമീപത്തെ ചായക്കടയുടെ ആസ്ബറ്റോസ് ഷീറ്റുമാണു തകർന്നത്.
പേരാവൂർ നിന്നു ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് മരം മുറിച്ച് മാറ്റിയത്. കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കും തകർന്നു. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. ചുവട് ദ്രവിച്ച കൂറ്റൻ മരം മുറിച്ച് മാറ്റണമെന്ന് പല തവണ പൊതുമരാമത്ത് അധികൃതർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഇപ്പോൾ മറിഞ്ഞു വീണ മരത്തിന് സമീപം രണ്ട് മരങ്ങൾ കൂടി മറിഞ്ഞ് വീഴാൻ പാകത്തിൽ ചുവട് ദ്രവിച്ച് നിൽക്കുന്നുണ്ട്.