ചത്തപോത്തിനെ റോഡരികിൽ തള്ളി
1375814
Monday, December 4, 2023 7:01 AM IST
പേരാവുർ: അന്തർസംസ്ഥാന പാതയായ നെടുംപൊയിൽ -ബാവലി ഇരുപത്തിയേഴാം മൈൽ റോഡിൽ ചത്ത പോത്തിനെ തള്ളിയ നിലയിൽ കണ്ടെത്തി. അറവുശാലയിലേക്ക് കൊണ്ടുപോകും വഴി പോത്ത് ചത്തപ്പോൾ റോഡ് അരികിൽ ഉപേക്ഷിച്ചതാവാം എന്നാണ് കരുതുന്നത്.
പോത്തിന്റെ കാലുകൾ കൂട്ടിക്കെട്ടി സമീപത്തെ മരത്തിൽ കെട്ടിയ നിലയിലായിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തി വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പോത്തിന്റെ ചെവിയിൽ ഇൻഷുറൻസ് ചെയ്ത ടാഗ് ഉണ്ട്. ടാഗ് നമ്പർ പരിശോധിച്ച് ഉടമ ത്തിനെ കണ്ടെത്തി നടപടികൾ സ്വീകരിക്കുമെന്നും വാർഡ് മെംബർ ജിമ്മി ഏബ്രഹാം പറഞ്ഞു. വനംവകുപ്പധികൃതരും നാട്ടുകാരും ചേർന്ന് പോത്തിന്റെ മൃതദേഹം സംസ്കരിച്ചു.