ആലക്കോട് പുതിയ പാലത്തിലൂടെ വാഹനങ്ങൾ കടത്തി വിട്ടു
1375813
Monday, December 4, 2023 7:01 AM IST
ആലക്കോട്: നിർമാണം പൂർത്തിയായ ആലക്കോട് പുതിയ പാലത്തിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തി വിട്ടു തുടങ്ങി. പാലത്തിന്റെ ഉദ്ഘടനം അടുത്ത മാസം നടക്കും. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പണി അവസാനഘട്ടത്തിലാണ്. പുതിയ പാലം പൂർണതോതിൽ ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതോടെ നിലവിലെ ഗതാഗതക്കുരുക്കിനും യാത്രാക്ലേശത്തിനും പരിഹാരമാകും.
മലയോരത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ആലക്കോടും കരുവഞ്ചാലിലും പുതിയ പാലം വേണമെന്നുള്ളത്. കോടതി ഇടപെടലും വിവാദങ്ങളും കാരണം പാലം നിർമാണം നീണ്ടുപോയതിനെ തുടർന്ന് സജീവ് ജോസഫ് എംഎൽഎയുടെയും നിർമാണ കമ്മിറ്റിയുടെ ഇടപെടലുമാണ് ആലക്കോട് പുതിയപാലം യാഥാർഥ്യമാകാൻ കാരണമായത്.