യുഡിഎഫ് കൺവൻഷൻ നടത്തി
1375811
Monday, December 4, 2023 7:01 AM IST
പാടിയോട്ടുചാൽ: യുഡിഎഫ് പെരിങ്ങോം-വയക്കര പഞ്ചായത്ത് കൺവൻഷൻ നടത്തി. യുഡിഎഫ് പയ്യന്നൂരിൽ 15ന് നടത്തുന്ന വിചാരണ സദസ് വിജയിപ്പിക്കാൻ കൺവൻഷൻ തീരുമാനിച്ചു. സിഎംപി ജില്ലാ ജോയിന്റ് സെക്രട്ടറി ബി. സജിത്ത് ലാൽ ഉദ്ഘാടനം ചെയ്തു.
കെ.എം. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. എം. ശ്രീധരൻ, എം. ഉമ്മർ, എ.കെ. രാജൻ, പി. രത്നാകരൻ, ടി.പി. രാമചന്ദ്രൻ, രവി പൊന്നംവയൽ, മഹേഷ് കുന്നുമ്മൽ, കെ.പി. തങ്കമണി എന്നിവർ പ്രസംഗിച്ചു.
മുസ്ലിം ലീഗ് ബഹിഷ്കരിച്ചു
പാടിയോട്ടുചാലിൽ നടന്ന യുഡിഎഫ് കൺവൻഷനിൽ മുസ്ലിം ലീഗ് പ്രതിനിധികൾ പങ്കെടുത്തില്ല. പഞ്ചായത്തിലെ യുഡിഎഫിലെ പ്രധാന കക്ഷിയാണ് മുസ്ലിം ലീഗ്. യുഡിഎഫ് ഭരിക്കുന്ന പൊന്നമ്പാറ സർവീസ് സഹകരണ ബാങ്കിന്റെ ഭരണ സമിതി യോഗത്തിലും മുസ്ലിം ലീഗിന്റെ നാലു ഡയറക്ടർമാർ പങ്കെടുത്തിരുന്നില്ല.
ബാങ്കിൽ മുസ്ലിം ലീഗ് ഡയറക്ടറുമായി ആലോചിക്കാതെ തീരുമാനമെടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നറിയുന്നു. ലീഗ് ജില്ലാ നേതൃത്വത്തിന്റെ തീരുമാന പ്രകാരം വിയോജനക്കുറിപ്പ് എഴുതിയിവച്ചാണ് ബാങ്ക് ഭരണസമിതി യോഗത്തിൽ നിന്ന് മുസ്ലിം ലീഗ് ഡയറക്ടർമാർ ബഹിഷ്കരണം നടത്തിയത്.
ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം രണ്ടരവർഷം കഴിഞ്ഞിട്ട് മുസ്ലിം ലീഗിന് നൽകാമെന്ന് പറഞ്ഞത് കോൺഗ്രസ് പാലിച്ചിരുന്നില്ലെന്ന് ലീഗ് ആരോപിക്കുന്നു.