വനിതാ സംരംഭം ഉദ്ഘാടനം ചെയ്തു
1375809
Monday, December 4, 2023 7:01 AM IST
പയ്യാവൂർ: പയ്യാവൂർ കമ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോജക്ടിന്റെ (പിസിഡിപി) ആഭിമുഖ്യത്തിലുള്ള വനിതാ സംരഭമായ റെഡിമെയ്ഡ് ഷർട്ട് യൂണിറ്റിന്റെ ഔട്ട് ലെറ്റ് 'അമോറെ' ജെന്റ്സ് പാർക്ക് പയ്യാവൂർ സഹകരണബാങ്കിന് സമീപം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഫാ.സുനിൽ പാറയ്ക്കൽ ആശീർവാദകർമം നിർവഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി സിസ്റ്റർ ലിസി ജോണിൽ നിന്ന് ആദ്യ വിൽപ്പന ഏറ്റുവാങ്ങി. വാർഡ് മെംബർമാർ, കെവിവിഇഎസ് ഭാരവാഹികൾ, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.