ഹരിതകർമ്മ സേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം സാമൂഹ്യവിരുദ്ധർ തോട്ടിൽ തള്ളി
1375807
Monday, December 4, 2023 7:01 AM IST
കാർത്തികപുരം: ഉദയഗിരി പഞ്ചായത്തിലെ ഹരിത കർമ്മ സേന ശേഖരിച്ചുവച്ച പ്ലാസ്റ്റിക് മാലിന്യം തോട്ടിൽ തള്ളി. പുല്ലരി വാർഡിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച് ചാക്കിൽ കെട്ടിവച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യമാണ് സാമൂഹിക വിരുദ്ധർ തൊമരക്കാട്തോട്ടിൽ തള്ളിയത്.
ഉദയഗിരി - അരി വിളഞ്ഞപൊയിൽ റോഡിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഉദയഗിരി പഞ്ചായത്ത് അധികൃതർ ആലക്കോട് പോലീസിൽ പരാതി നല്കി. സാമൂഹിക വിരുദ്ധർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.