മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു
1375806
Monday, December 4, 2023 7:01 AM IST
പയ്യാവൂർ: സംസ്ഥാന ഫിഷറീസ് ഡിപ്പാർട്ട്മെന്റും ശ്രീകണ്ഠപുരം നഗരസഭയും സംയുക്തമായി നടത്തുന്ന 2023-24 വർഷത്തെ ജനകീയ മത്സ്യക്കൃഷിയുടെ മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. മത്സ്യകൃഷി വ്യാപനം ലക്ഷ്യമാക്കി ഗുണമേന്മയുള്ള മത്സ്യ കുഞ്ഞുങ്ങളെയാണു വിതരണം ചെയ്തത്. ഫിഷറീസ് പ്രമോട്ടർ എം.എ. സതി ഭായ് ആമുഖപ്രഭാഷണം നടത്തി.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ നിഷിദ റഹ്മാൻ, പി. മീന, എം.വി. ഷീന തുടങ്ങിയവർ പങ്കെടുത്തു.