ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റസ് ഡീലേഴ്സ് ജില്ലാസമ്മേളനം
1375805
Monday, December 4, 2023 7:01 AM IST
കണ്ണൂർ: കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റസ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ കാട്ടാമ്പള്ളി കൈരളി ഹെറിട്ടേജ് റിസോർട്ടിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്തു. പി.പി. അബ്ദുൽ ഹമീദ് അധ്യക്ഷ വഹിച്ചു.
ടെക്സ്റ്റൈൽസ് മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ചകളും ക്ലാസുകളും വനിതാ വിംഗ് യൂത്ത് വിംഗ് രൂപീകരണവും നടന്നു. തുടർന്ന് നടന്ന കുടുംബ സംഗമത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. കെ. രാമകൃഷ്ണൻ, കെ. മനോജ്, ടി.കെ. ശ്രീകാന്ത്, നവാബ് ജാൻ, രാമകൃഷ്ണൻ,കെ. മനോജ്, കെ.എസ്. റിയാസ്, ഷാകിർ ഫിസ, രാമമൂർത്തി, അഷ്റഫ് സമീർ മൂപ്പൻ എന്നിവർ പ്രസംഗിച്ചു.